Newsperseconds.com

നിശബ്ദ പ്രചരണ ദിവസം കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളില്‍ ഓടിയെത്തി കെ.സുരേന്ദ്രന്‍

1111

കല്‍പ്പറ്റ: നിശബ്ദ പ്രചരണ ദിവസം വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഓട്ടപ്രദിക്ഷിണം ചെയ്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലാണ് കെ. സുരേന്ദ്രന്‍ എത്തിയത്. രാവിലെ കല്‍പ്പറ്റ ചെറിയക്കന്‍ സ്മാരക മര്‍മ്മ ചികിത്സാ കേന്ദ്രം, പുളിയര്‍മല ക്ഷേത്ര ദര്‍ശനം, ഒടി ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. മാനന്തവാടിയിലെത്തിയ കെ.സുരേന്ദ്രന്‍ കമ്മന ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നടവയല്‍ സിഎംസി പ്രോണ്‍സ്റ്റാള്‍ ഹൗസിലെത്തി വോട്ടഭ്യര്‍ത്ഥന നടത്തി. ബത്തേരി മണ്ഡലത്തിലെ സര്‍വ്വീസ് സഹകരണ ബാങ്കിലും സ്ഥാനാര്‍ത്ഥിയെത്തി.

22222

കേരളത്തിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുന്ന വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രന്‍ എത്തിയതോടെ പോരാട്ടത്തിന് വീറും വാശിയും ഏറെയാണ്. ദേശീയമുഖമുള്ള രാഹുല്‍ഗാന്ധിക്കും ആനിരാജയ്ക്കും കൊമ്പ് കോര്‍ക്കാന്‍ കെ.സുരേന്ദ്രന്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത് ബിജെപി അണികളില്‍ വന്‍ ആവേശമാണ്. സംസ്ഥാനത്ത് മുന്നണികളുടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒടുവിലത്തെ സര്‍പ്രൈസായിരുന്നു കെ സുരേന്ദ്രന്റെ വയനാടന്‍ എന്‍ട്രി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം വയനാട്ടില്‍ മത്സരിക്കുന്ന കെ സുരേന്ദ്രന് വയനാട്ടില്‍ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരേന്ദ്രനായി കേന്ദ്രമന്ത്രിമാരുടെ വലിയ നിര തന്നെയാണ് വയനാട്ടില്‍ പ്രചരണത്തിന് ഇറങ്ങിയത്.

 

Share this Article

Leave a Comment