ഉദയംപേരൂര്‍ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ച് നടന് ശ്രീനിവാസന്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകളുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് അതില്‍ താത്പര്യമില്ലാത്തതെന്നും ശ്രീനിവാസന് പറഞ്ഞു.
ഇന്ത്യ അടുത്ത കാലത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും കാണുന്നില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. സഹപ്രവര്ത്തകന് സുരേഷ് ഗോപി മത്സരിക്കുന്നതിലും ശ്രീനിവാസന് അഭിപ്രായം പറഞ്ഞു. സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസന് തുറന്നടിച്ചത്.