Newsperseconds.com

സമ്മതിദാനാവകാശം വിനിയോഗിച്ച് ആര്‍പിഐ സംസ്ഥാന നേതാക്കന്മാര്‍; സംസ്ഥാനത്ത് നടന്ന മികവുറ്റ എന്‍ഡിഎ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ. സുരേന്ദ്രന് അഭിനന്ദനമര്‍പ്പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

Untitled 1

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കന്മാര്‍. സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായിട്ട് രാവിലെ തന്നെ നേതാക്കന്മാര്‍ വോട്ട് രേഖപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ഉപാധ്യക്ഷ നുസ്‌റത്ത് ജഹാന്‍ കോഴിക്കോട് എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ് ഹരിപ്പാട് 316-ാം നമ്പര്‍ കയര്‍ സംഘത്തിലാണ് വോട്ട് ചെയ്തത്.

Untitled 1

ആര്‍പി ഐ സംസ്ഥാന സെക്രട്ടറി സുഭാഷ് , ആര്‍പിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് രാജശേഖരന്‍, ആര്‍പിഐ യൂത്ത് സംസ്ഥാന പ്രസിഡന്റ് ലിനേഷ്, ആര്‍പിഐ യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുര്‍ഗ്ഗ, ന്യൂനപക്ഷ വിഭാഗം സംസ്ഥാന പ്രസിഡന്റ് സുഹാന, മഹിള വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രീത ശങ്കരന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റാംസാഗര്‍ എന്നിവര്‍ തങ്ങളുടെ മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇത്തവണ താമര വിരിയുമെന്നും അഞ്ചിലേറെ മണ്ഡലത്തില്‍ പ്രതീക്ഷയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Ffff

അതോ സമയം, കേരളത്തില്‍ എന്‍ഡിഎ വന്‍ മുന്നേറ്റം നടത്തുമെന്നും ജനവിധി താമരക്കൊപ്പമാണെന്നും ആര്‍പിഐ സംസ്ഥാന നേതൃത്വം വിലയിരുത്തി. ഇന്ന് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിലയിരുത്തല്‍ നടന്നത്. 20 മണ്ഡലത്തിലും ബിജെപി എന്‍ഡിഎ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. തെരഞ്ഞെടുപ്പില്‍ വളരെ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്.

Secnd

നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാന്‍ വേണ്ടി ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്. പ്രചരണത്തില്‍ ഇടതു- വലത് മുന്നണികളേക്കാള്‍ ഒരുപടി മുമ്പിലെത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സര്‍വ്വം സമര്‍പ്പിച്ച് പോരാടിയ പ്രവര്‍ത്തകരുള്ളതുകൊണ്ട് മാത്രമാണ്. ഇതിന് നേതൃത്വം കൊടുത്ത എന്‍ഡിഎയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആര്‍പിഐ നേതാക്കള്‍ യോഗത്തില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

Thrd

ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്പേ ഒരുങ്ങാന്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എല്‍ഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എന്‍ഡിഎക്ക് സാധിച്ചു. കെ സുരേന്ദ്രന്റെ അടുക്കും ചിട്ടയുമായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്.

New

അത് കൊണ്ട് തന്നെ 2026 ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലും 2025 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ വലിയ വിജയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആര്‍പിഐ സംസ്ഥാന നേതൃത്വം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്, സംസ്ഥാന ട്രഷറര്‍ ഷരീഫ്, സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത്, സംസ്ഥാന സെക്രട്ടറി സുഭാഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് മനോഹരന്‍ ബി, യൂത്ത് സംസ്ഥാന പ്രസിഡന്റ് ലിനീഷ് എന്നിവര്‍ പങ്കെടുത്തു.

Share this Article

Leave a Comment