Newsperseconds.com

അജ്മീറില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മസ്ജിദിനുള്ളില്‍ മതപണ്ഡിതനെ തല്ലിക്കൊന്നു

Capture

രാജസ്ഥാനിലെ അജ്മീറില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മസ്ജിദിനുള്ളില്‍ മതപണ്ഡിതനെ തല്ലിക്കൊന്നു. മസ്ജിദിന്റെ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവരുടെ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് മരിച്ചയാളുടെ കുടുംബം ആരോപിച്ചു. 15 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മദ്രസ അടക്കം ഉള്‍പ്പെടുന്ന മൊഹമ്മദി മദിന പള്ളിയിലാണ് 30 വയസ് പ്രായമുണ്ടായിരുന്ന മൗലാന മൊഹമ്മദ് മഹിര്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മൂന്ന് പേര്‍ പിന്നിലെ കവാടത്തില്‍ നിന്ന് പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു. മഹീറിനെ കൊലപ്പെടുത്തിയ ശേഷം പിന്നീട് അക്രമികള്‍ വന്ന വഴി തന്നെ പുറത്തേക്ക് പോയെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ പള്ളിയില്‍ കുറച്ച് കുട്ടികള്‍ ഉണ്ടായിരുന്നു. ഇവര്‍ മഹിറിനെ മൂന്നംഗ സംഘം ആക്രമിക്കുന്നത് കണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടിയെന്നും ഇത് കേട്ട് സമീപവാസികളും പള്ളിയില്‍ എന്തോ സംഭവിച്ചെന്ന് മനസിലാക്കിയെന്നും പൊലീസ് പറയുന്നു. ഇവരാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്.

Share this Article

Leave a Comment