Newsperseconds.com

ഇന്ത്യന്‍ പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയുടെ എഐ വീഡിയോ; ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

Capture

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എഐ സൃഷ്ടിച്ച വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. എഐ സഹായത്തോടെ ചെയ്തിരിക്കുന്ന വിഡിയോയില്‍ രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറുന്നതും തുടര്‍ന്ന് ചെങ്കോട്ടയിലെ ദൃശ്യങ്ങളുമാണ് കാണിക്കുന്നത്

ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് അനുഭാവികളടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന കുറിപ്പോടെയാണ് എക്‌സില്‍ പലരും വിഡിയോ പങ്കുവയ്ക്കുന്നത്.

Share this Article

Leave a Comment