Newsperseconds.com

രാജ്യത്ത് വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു

Capture

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില 19 രൂപ കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

Share this Article

Leave a Comment