തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കെഎസ്ആര്‍ടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും സനോജ് പറഞ്ഞു. ഇപ്പോള്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. ആര്യയുടെ സ്ഥാനത്ത് മറ്റേതെങ്കിലും സ്ത്രീകള്‍ ആയിരുന്നെങ്കില്‍ വീര പരിവേഷം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മുണ്ട് പൊക്കി കാണിച്ചതിന് മുന്‍പ് കേസെടുത്തിട്ടുണ്ട്. ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെണ്‍കുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം. ഡ്രൈവറെ നല്ലവനായി ചിത്രീകരിക്കുവാന്‍ ജനങ്ങള്‍ ശ്രമിക്കുകയാണെന്നും സനോജ് വ്യക്തമാക്കി.