തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ ജീപ്പും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ജീപ്പില്‍ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. 12 ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ മകന് ബിജു (44), ഒഡീഷ സ്വദേശി സന്തോഷ് പ്രധാന് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ജീപ്പിനുള്ളില്‍ ഉളളവരെ പുറത്തെടുത്തത്. കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെ മുത്തുള്ളിയാല് ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ തൃപ്രയാര്‍ ഭാഗത്തേക്ക് പോയ ബസില്‍ ഇടിക്കുകയായിരുന്നു.