Newsperseconds.com

വെള്ളത്തില്‍ വീണ ബന്ധുവിനെ രക്ഷിക്കാനിറങ്ങി; കൊല്ലത്ത് ഭാര്യയും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Capture

കൊല്ലം: കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ വെള്ളത്തില്‍ പോയ ബന്ധുവിനെ രക്ഷിക്കാനിറങ്ങിയവര്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്.

കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.

Share this Article

Leave a Comment