Newsperseconds.com

സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലി;ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പിഎംഎ സലാം

Untitled-1

സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീ​ഗ്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറ‍ഞ്ഞു.

അതേസമയം, പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് മുൻപ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീ​ഗ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും മുഹമ്മദ്‌ ബഷീർ വ്യക്തമാക്കിയിരുന്നു .

മുഹമ്മദ്‌ ബഷീറിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഐഎം സെക്രട്ടറി പി മോഹനൻ മാസ്റ്റർ ലീഗിനെ ക്ഷണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സിപിഐഎം- ലീഗ് വിഷയത്തിൽ അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കേണ്ടതുണ്ടോ എന്ന രൂക്ഷപരിഹാസമാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഉയർത്തിയത്.

Share this Article

Leave a Comment