Newsperseconds.com

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കടലാക്രമണം; കടല്‍തീരത്തുള്ളവരെ മാറ്റി താമസിപ്പിച്ചു

Capture

തിരുവനന്തപുരം: ശക്തമായ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മേഖലയില്‍ ആദ്യ കടലാക്രണം നടന്നത്. പല സ്ഥലങ്ങളിലും കടലാക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആളുകള്‍ മാറി താമസിച്ചിട്ടില്ലായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ്, പൂത്തുറ എന്നിവടങ്ങിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയില്‍ വീടുകളില്‍ വെള്ളം കയറി. കടലിന് സമീപം താമസിക്കുന്നവരെ അവിടെ നിന്നും മാറ്റുി. ഇന്ന് രാവിലെ വീണ്ടും കടലാക്രമണം ഉണ്ടായി.

ആലപ്പുഴയില്‍ തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ തീരങ്ങളിലാണ് കടലാക്രമണം. മുന്നറിയിപ്പിനെ തുടര്‍ന്ന് തീരത്ത് നിന്നും വള്ളങ്ങളും മത്സബന്ധന ഉപകരണങ്ങളും മാറ്റിയിരുന്നു. കൊല്ലം കൊടുങ്ങല്ലൂരില്‍ കള്ളകടല്‍ പ്രതിഭാസമുണ്ടായി. ഏറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറത്തും എടവിങ്ങലിലെ കാരഅറപ്പുക്കടവു പുതിയറോഡ് പെരിഞ്ഞനം സമിതി ബീച്ച് എന്നിടിവങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്. ഇന്നലെ രാത്രിയോടെയാണ് കടലാക്രമണം.

Share this Article

Leave a Comment