Newsperseconds.com

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ നടപടിയെടുക്കും; മന്ത്രി എകെ ശശീന്ദ്രന്‍

Saseendran .1.2495553

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ നടപടിയെടുക്കമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. വേഗത നിയന്ത്രണമുള്ള വനമേഖലയില്‍ അമിത വേഗതയിലാണ് ട്രെയിന്‍ ഓടിയിരുന്നത്. പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപമാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം. തിരുവനന്തപുരത്ത്- ചെന്നൈക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.

അപടകത്തെ തുടര്‍ന്ന് വനം വുകപ്പ് അധികൃതര്‍ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 2.15 ടെയാണ് ആന ചെരിഞ്ഞത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷന്‍ മാനേജരുമായി ചര്‍ച്ച നടത്തുമെന്നും വനം വകുപ്പും റെയില്‍വേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share this Article

Leave a Comment