Newsperseconds.com

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

Capture

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ പോളിങ്ങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി. 81 കാരനായ നേതാവ് അദ്ദേഹത്തിന്റെ ഭാര്യ രാധാഭായി ഖാര്‍ഗെയ്ക്കൊപ്പമാണ് ബസവനഗരയിലെ പോളിംഗ് ബൂത്തില്‍ എത്തിയത്. രാധാകൃഷ്ണയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഉമേഷ് ജി ജാതവാണ് ബിജെപി സ്ഥാനാര്‍ത്ഥി.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ഭൂരിപക്ഷം രേഖപ്പെടുത്തുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ബെംഗളൂരു മണ്ഡലത്തില്‍ കുറച്ചു കടുപ്പമാണ് മത്സരം എന്ന സമ്മതിച്ച ഖര്‍ഗെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും അറിയിച്ചു.

Share this Article

Leave a Comment