തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സംസ്ഥാനത്ത് 4,27,105 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. എസ്എസ്എല്‍സി ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. pareekshabhavan.kerala.gov.in, prd.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in. എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് ഫലമറിയുക.
ഫലപ്രഖ്യാപനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉച്ചകഴിഞ്ഞ് മൂന്നിന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഈ വാര്‍ത്താസമ്മേളനത്തില്‍, മൊത്തത്തിലുള്ള വിജയശതമാനം, ടോപ്പേഴ്സ് ലിസ്റ്റ്, മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലകളുടെ പട്ടിക, ഡിസ്റ്റിംഗ്ഷനോ A plus ഗ്രേഡോ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രകടനം തുടങ്ങി എല്ലാം മന്ത്രി പ്രഖ്യാപിക്കും.
2023 ബാച്ചിനെ മറികടക്കാന്‍ ഈ വര്‍ഷത്തെ കേരള പത്താം ക്ലാസ് ഫലങ്ങള്‍ക്ക് കഴിയുമോ എന്ന് ഉറ്റു നോക്കുകയാണ്. കഴിഞ്ഞ വര്‍ഷം, മാര്‍ച്ച് 9 മുതല്‍ 29 വരെ നടന്ന പരീക്ഷകളില്‍ 99.7 ശതമാനമായിരുന്നു മൊത്തത്തിലുള്ള വിജയശതമാനം. ഏകദേശം 4.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. 2022 ല്‍ മൊത്തത്തിലുള്ള വിജയശതമാനം. 99.26 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 19 നായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം നേരത്തെ തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്.