തൃശ്ശൂര്‍: കുന്നംകുളം കുറുക്കന് പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണു കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരായ 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുതത്ത്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.
കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ച് അപകടം; 17 ഓളം പേര്‍ക്ക് പരിക്ക്
- Related News
- Latest News