Newsperseconds.com

ജെസ്ന തിരോധാന കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Capture

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ജെസ്നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ജെസ്‌നയുടെ അച്ഛന്‍ നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. വിധിയില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ജെസ്നയുടെ അച്ഛന്‍ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പിതാവ് നല്‍കിയ തെളിവുകള്‍ കോടതി പരിശോധിച്ചതിന് ശേഷമാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കാണിച്ച് ജെയിംസ് കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയത്.

 

Share this Article

Leave a Comment