Newsperseconds.com

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു

Capture

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 13.8 കിലോ കഞ്ചാവ് കണ്ടെത്തി. തിരൂര്‍ എക്‌സൈസ് റെയ്ഞ്ചും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

എന്നാല്‍ കഞ്ചാവ് ആരാണ് എത്തിച്ചതെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുന്നു. കഴിഞ്ഞ ആഴ്ചയും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കഞ്ചാവ് പിടിച്ചിരുന്നു. ആറ് പൊതികളിലുമായി സൂക്ഷിച്ച 12.49 കിലോ ഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചത്. ആ കേസിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

 

Share this Article

Leave a Comment