കോഴിക്കോട്: ഷിംലയില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദര്‍ശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടില്‍ എത്തിക്കും. മൂന്ന് മാസം മുമ്പാണ് ആദര്‍ശ് ഹിമാചലിലേക്ക് പോയത്.
കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ സൈനികനായ ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരില്‍ എത്തിക്കുമെന്നാണു കരസേനയില്‍ നിന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ആറ് മാസം മുമ്പായിരുന്നു അനന്തുവിന്റെ കല്ല്യാണം.