Newsperseconds.com

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വർധനവ്

Capture

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും വർധിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധന് രേഖപ്പെടുത്തുന്നത്. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,280 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വർധിച്ച് 5,660 രൂപയിലെത്തി.

ഇന്നലെയും സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4680 രൂപയാണ്.

Share this Article

Leave a Comment