Newsperseconds.com

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമേകാന്‍ മഴയെത്തി; വരും ദിവസങ്ങളിലും മഴ തുടരും

Capture

തിരുവനന്തപുരം: മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് മഴ കനത്തു. കേരളത്തിന്റെ പല ഭാഗങ്ങളിലും പൊള്ളുന്ന ചൂടിന് ആശ്വാസമായി ഒരാഴ്ചയായി കനത്ത മഴയാണ്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജില്ലകളില്‍ ഇടിമിന്നലൊടുകൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന വിലയിരുത്തലില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ എത്തുന്നതോടെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന ഉയര്‍ന്ന താപനിലക്ക് ശമനമുണ്ടാകും. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്.

Share this Article

Leave a Comment