Newsperseconds.com

മറാത്ത സംവരണ പ്രതിഷേധം; മനോജ് ജാരംഗേ പാട്ടീല്‍ നിരാഹാരം അവസാനിപ്പിച്ചു

Untitled-1

മറാഠാ വിഭാഗത്തിന് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ 9 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് ആക്ടിവിസ്‌ററ് മനോജ് ജാരംഗേ പാട്ടീല്‍. രണ്ട് മാസത്തിനുള്ളില്‍ പ്രശ്‌നപരിഹാരം കണ്ടെത്താമെന്ന സര്‍ക്കാറുമായുള്ള ധാരണയിലാണ് ഉപവാസം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ കണ്ട പാട്ടീല്‍, മറാത്തകള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ സംവരണം നല്‍കിയില്ലെങ്കില്‍ മുംബൈയിലേക്ക് വലിയ മാര്‍ച്ചിന് ആഹ്വാനം ചെയ്യുമെന്ന് അറിയിച്ചു. വിരമിച്ച ജസ്റ്റിസ് എംജി ഗെയ്ക്വാദും (റിട്ട) ജസ്റ്റിസ് സുനില്‍ ഷുക്രെയും പാട്ടീലുമായി കൂടിക്കാഴ്ച നടത്തി. നാല് മന്ത്രിമാരും രണ്ട് എംഎല്‍എമാരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

 

Share this Article

Leave a Comment