Newsperseconds.com

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ സിംഗപ്പൂരിലെത്തിയതായി സൂചന; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

Rahul.1.2715620

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിനെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. രാഹുലിനെ ഇന്നലെ മുതല്‍ കാണാനില്ല. രാജ്യം വിടാനുള്ള സാധ്യത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. സിംഗപ്പൂരിലേക്ക് പോയതായും സൂചനയുണ്ട്. രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. രാഹുലിനായുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി കള്ളം പറയുകയാണെന്നുമാണ് രാഹുലിന്റെ അമ്മ പറയുന്നത്. മര്‍ദനം നടന്നുവെന്നത് ശരിയാണെന്നും പെണ്‍കുട്ടിയുടെ ഫോണ്‍ ചാറ്റ് പിടികൂടിയതാണ് മര്‍ദനത്തിന് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. എന്നാല്‍ മകന്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നാണ് അമ്മ പറഞ്ഞത്. സൈബര്‍ സെല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.

രാഹുലിന്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമാണെന്നും മകളുടെ ദുരവസ്ഥ താനും കുടുംബവും നേരില്‍ കണ്ട് മനസ്സിലായതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. രാഹുലിന്റെ നിശ്ചയം മുടങ്ങിയ കാര്യം മുമ്പ് അറിഞ്ഞിരുന്നു. എന്നാല്‍ രാഹുലിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. മര്‍ദിച്ച വിവരം രാഹുല്‍ വീട്ടില്‍ വെച്ച് സമ്മതിച്ചതാണ്.രാഹുല്‍ കള്ളും കഞ്ചാവും ഉപയോഗിക്കുന്നയാളാണെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Share this Article

Leave a Comment