Newsperseconds.com

അട്ടപ്പാടിയില്‍ ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ വധശ്രമം; ഭാര്യയുടെ കഴുത്തിന് പരിക്കേറ്റു

Police Generic Thinkstock 650x400 41462866108

പാലക്കാട്: അട്ടപ്പാടിയില്‍ ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ വധശ്രമം. പറമ്പില്‍ പശുവിനെ മേയ്ക്കുന്നതിനിടെ ഭര്‍ത്താവ് കഴുത്തിന് വെട്ടുകയായിരുന്നു. കോട്ടമല സ്വദേശിനി രങ്കമ്മയെയാണ്(35) ഭര്‍ത്താവ് മല്ലീശ്വരന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാരമായി പരിക്കേറ്റ രങ്കമ്മ കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

രങ്കമ്മ പറമ്പില്‍ പശുവിനെ മേയ്ക്കുന്നതിനിടെയാണ് മല്ലീശ്വരന്‍ അക്രമിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് മല്ലീശ്വരനെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഗളി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

 

Share this Article

Leave a Comment