എറണാകുളം: വേങ്ങൂരില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. പെരുമ്പാവൂരിലെ വേങ്ങൂരിലാണ് ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നത്. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. രോഗം പടരുന്നതിന്റെ സാഹചര്യവും മരണകാരണവുമാണ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ കണ്ടെത്തുന്നത്. പ്രദേശത്ത് 208 രോഗബാധിതരാണ് നിലവിലുള്ളത്.
സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വേങ്ങൂര്‍ പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകായി പടര്‍ന്നുപിടിച്ചത്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നാണ് നിഗമനം. ഇപ്പോള്‍ 208 രോഗബാധിതരുണ്ട്.