കോഴിക്കോട്: ബീഫിന് വില കൂടുന്നു. 300 മുതല്‍ 380 രൂപ വരെ വിലയുണ്ടായിരുന്ന ബീഫിനിപ്പോള്‍ കോഴിക്കോട് ജില്ലയില്‍ 400 രൂപയാണ് വില. കന്നുകാലികളുടെ ലഭ്യതക്കുറവ് കാരണം മൊത്തക്കച്ചവടത്തിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഓള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വര്‍ധന പ്രഖ്യാപിച്ചത്.
വിലവര്‍ധന നഗരത്തിന്റെ വിവിധ മേഖലകളില്‍ നേരത്തേ തന്നെ നിലവില്‍ വന്നിരുന്നു. ബുധനാഴ്ചയോടെ ജില്ലയിലാകെ ഈ വില നിലവില്‍ വന്നതായി അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്നും അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.