Newsperseconds.com

ഡല്‍ഹി വായു മലിനീകരണം; ഇന്നു മുതല്‍ ഡല്‍ഹി മെട്രോ നെറ്റ്വര്‍ക്കിലുടനീളം 20 അധിക ട്രിപ്പുകള്‍ നടത്തും

Capture

ഡല്‍ഹിയിലെ എന്‍സിആറിന്റെ പല ഭാഗങ്ങളിലും മറ്റും വായുമലിനീകരണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ഇന്നു മുതല്‍ ഡല്‍ഹി മെട്രോ അതിന്റെ നെറ്റ്വര്‍ക്കിലുടനീളം 20 അധിക ട്രിപ്പുകള്‍ നടത്തുന്നു. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ഇന്നലെ വൈകുന്നേരം 5 മണിക്ക് 402 ആയി ഉയര്‍ന്നു.

ഡല്‍ഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലിനീകരണ നിയന്ത്രണ അധികാരികള്‍ വ്യാഴാഴ്ച സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് 20 അധിക ട്രെയിന്‍ ട്രിപ്പുകള്‍ നടത്തുന്നത്.

 

Share this Article

Leave a Comment