Newsperseconds.com

സ്വാതി മലിവാളിനെ അക്രമിച്ച കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റില്‍

Swati Maliwal Bibhav Kumar

ന്യൂഡല്‍ഹി: ആംആദ്മി നേതാവ് സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ രാഷ്ട്രീയ കലഹത്തിന് കാരണമായ സംഭവത്തില്‍ നാല് ദിവസത്തെ നിശബ്ദതയ്ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരം ഡല്‍ഹി പോലീസിന് സ്വാതി മലിവാള്‍ മൊഴി നല്‍കി.
ഡല്‍ഹി സിവില്‍ ലൈന്‍ പൊലിസ് സ്റ്റേഷനില്‍ വിഭവ് കുമാറിനെ എത്തിച്ചു.

സ്വാതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സ്വാതി മലിവാളിന്റെ ദേഹത്ത് മൂന്നിടത്ത് പരിക്കുണ്ട്. ഇടത് കാലിലും കീഴ്ത്താടിയിലും കണ്ണിന് താഴെയും ചതവുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.
കുമാറിനെതിരെ ആക്രമണം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ദേശീയ വനിതാ കമ്മീഷന്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്.

Share this Article

Leave a Comment