തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചുവെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വിനോദസഞ്ചാരികള്‍ക്ക് വിലക്കുണ്ട്. ജില്ലയില്‍ ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിക്കും നിയന്ത്രണമുണ്ട്. ബജറ്റ് ടൂറിസം വാഹനങ്ങള്‍ക്കും നിരോധനമുണ്ട്. മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ നിയന്ത്രണം തുടരും.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. വാഴച്ചാല്‍, മലക്കപ്പാറ ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിലേക്കുള്ള വാഹനങ്ങള്‍ രാവിലെ 6 മുതല്‍ 4 മണി വരെ മാത്രം പ്രവേശനമുള്ളു.