കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറും. ഇന്നലെ പുലര്‍ച്ചെയാണ് കുറ്റിക്കാട്ടൂര്‍ സ്വദേശി റിജാസ് ഷോക്കേറ്റ് മരിച്ചത്. മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്നപ്പോള്‍ ഇരുമ്പു തൂണില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. കുറ്റിക്കാട്ടൂര്‍ എഡബ്ല്യൂഎച്ച് കോളേജിന് സമീപത്തെ കടയില്‍ വെച്ചാണ് ഷോക്കേറ്റ് മരിച്ചത്.
കടയില്‍ ഷോക്കേല്‍ക്കുന്ന പ്രശ്നമുണ്ടെന്ന് കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് കടയുടമ ആരോപിച്ചു. സംഭവത്തിന് പിന്നലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശേഷം ഇന്നലെ KSEB സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.