കൊച്ചി: നൂറ് കോടി ക്ലബ്ബില്‍ സ്ഥാനമുറപ്പിച്ച് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കണ്ണൂര്‍ സ്ക്വാഡ്. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഒമ്പത് ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ആഗോള ബിസിനസ്സില്‍ കണ്ണൂര്‍ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് മമ്മൂട്ടി കമ്പനി പങ്കുവെച്ചു.
റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ഒരു സിനിമ കൂടിയാണിത്. ജോര്‍ജ് മാര്ട്ടിന് എന്ന എഎസ്ഐ ആയാണ് മമ്മൂട്ടി കണ്ണൂര്‍ സ്ക്വാഡില്‍ എത്തിയത്. റോബി വര്‍ഗീസിന്റെ സഹോദരന് റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നൊരുക്കിയ തിരക്കഥ സിനിമയാക്കിയപ്പോള്‍ റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്, മനോജ് കെ യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും അഭിനയിച്ചിരുന്നു. നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഭീഷ്മപര്‍വം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് 100 കോടിയില്‍ എത്തിയത്.