Newsperseconds.com

സര്‍ക്കാര്‍ ആശുപത്രികളിലെ ആവര്‍ത്തിച്ചുള്ള ചികിത്സ പിഴവുകള്‍; കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Capture

സര്‍ക്കാര്‍ ആശുപത്രികളിലെ ആവര്‍ത്തിച്ചുള്ള ചികിത്സ പിഴവുകള്‍ സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം സമാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് -ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡോക്ടര്‍മാര്‍ രോഗികളോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് യാതൊരു തരത്തിലുള്ള വീഴ്ചകളും ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഉണ്ടായ സംഭവത്തില്‍ DMO യോട് ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്വകാര്യ പ്രാക്ടിസിങ്, ചികിത്സാ പിഴവ് അടക്കമുള്ളവയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

Share this Article

Leave a Comment