Newsperseconds.com

ഗുജറാത്തിലെ ഗെയിമിംഗ് സോണില്‍ വന്‍ തീപിടിത്തം; 9 കുട്ടികളടക്കം 24 പേര്‍ മരിച്ചു

Capture

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 9 കുട്ടികളടക്കം 24 പേര്‍ മരിച്ചു. ടിആര്‍പി ഗെയിം സോണിലാണ് വന്‍തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററില്‍.

ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു. അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂര്‍ണമായി നിലംപൊത്തിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു.

Share this Article

Leave a Comment