Newsperseconds.com

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

Untitled design (4)

ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം 11.32 നാണ് ഭൂചനമുണ്ടായത്. ബഹുനില കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി.

വടക്കൻ നേപ്പാളാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. രണ്ടു മാസങ്ങൾക്കിടെ നേപ്പാളിൽ പ്രഭവ കേന്ദ്രമായി ഉണ്ടാകുന്ന നാലാമത്തെ ഭൂചനമാണിത്. ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചനമാണ് അനുഭവപ്പെട്ടത്. ബഹുനില കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. തുടർച്ചയായ ഭൂചനം ആശങ്ക ഉയർത്തിയിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Share this Article

Leave a Comment