Newsperseconds.com

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു

Capture

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകള്‍ ലിസ്‌ന (20) ആണ് മരിച്ചത്.

ഹൊസ്‌കോട്ടയില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ലിസ്‌ന വീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

മാനന്തവാടി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ഇന്റേണ്‍ഷിപ്പിന് ഒരു മാസം മുന്‍പാണ് ബംഗളൂരുവില്‍ എത്തിയത്. മാതാവ്: ലില്ലി. സഹോദരി: ലിന്‍സ.

Share this Article

Leave a Comment