എറണാകുളം: റിട്ട ജില്ലാ സെഷന്‍സ് ജഡ്ജിയും സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവുമായിരുന്ന ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. മുന്‍ ലോക്സഭാംഗവും നിയമസഭാംഗവും സിപിഐഎം സഹയാത്രികനും മാധ്യമവിമര്‍ശകനമായ ഡോ സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയാണ്. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍ഗോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്.
1985ല്‍ കാസര്‍ഗോട് മുന്‍സിഫായി ലിസമ്മ അഗസ്റ്റിന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍ വെച്ച് നടക്കും.