തൊടുപുഴ: ഇടുക്കിയില്‍ ഇന്നലെ മൂന്ന് മണിയോടെ ആരംഭിച്ച കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ഇന്നലെ രാത്രി പൂച്ചപ്രയിലാണ് ഉരുള്‍പ്പൊട്ടിയത്. ഒരു വലിയ പാറ അടക്കം ഇടിഞ്ഞ് താഴോട്ട് പതിക്കുകയായിരുന്നു. വന്‍നാശനഷ്ടമാണ് ഉരുള്‍പൊട്ടലില്‍ ഉണ്ടായത്.
ആള്‍ താമസം ഉണ്ടായിരുന്ന വീടിന് സമീപത്താണ് ഉരുള്‍പൊട്ടി പാറയും മണ്ണും എത്തിയത്. വലിയ പനവെട്ടിയിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാളിയാനിക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.