Newsperseconds.com

തൃശൂര്‍ നഗരത്തെ വെള്ളത്തിലാക്കി പേമാരി; പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി; അതി തീവ്ര മഴ തുടരുമെന്ന് അറിയിപ്പ്

Capture

തൃശൂര്‍: തൃശൂര്‍ നഗരത്തെ വെള്ളത്തിലാക്കി അതിശക്തമായ മഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്ഫോടമാണെന്നു സംശയിക്കുന്നു. കനത്ത മഴയോടൊപ്പം ഇടിയും മിന്നലുമുണ്ട്. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങിയിരിക്കുകയാണ്.

റെയില്‍വേ ട്രാക്കിലും ബസ് സ്റ്റാന്റിലുമെല്ലാം വെള്ളം കയറിയ നിലയിലാണ്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പട്ടു. അതി തീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Share this Article

Leave a Comment