Newsperseconds.com

കാക്കനാട്ടെ ഹോട്ടലില്‍ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ; യുവാവ് ചികിത്സയില്‍

Capture

കൊച്ചി: രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും കാക്കനാട് ഭക്ഷ്യവിഷബാധ. വീട്ടിലെ ഊണ് എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവിനാണ് ഭക്ഷ്യവിഷബാധയേറ്റത്. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്നാണ് യുവാവ് ഭക്ഷണം കഴിച്ചത്.

ഇരുമ്പനം സെസ്സിലെ ജീവനക്കാരന്‍ അമല്‍രാജ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മുക്കിലും മൂലയിലും ഹോട്ടലുകള്‍ പെരുകുമ്പോള്‍ ഭക്ഷണത്തിന്റെ വൃത്തിയോ ഹോട്ടലിന്റെ ലൈസന്‍സോ ആരും കണക്കാക്കുന്നില്ല. അധികാരികള്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ എന്തു കൊണ്ട് വൈകുന്നുവെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Share this Article

Leave a Comment