ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ exams.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലമറിയാം.
ഈ വര്‍ഷം നാല് മലയാളികള്‍ ഉള്‍പ്പെടെ 67 പേര്‍ ഒന്നാം റാങ്ക് നേടി. 720/720 നേടി കൊരട്ടി സ്വദേശി ദീപ ഡോക്ടറുടെയും,രാജേഷ് ഡോക്ടറുടെയും മകന്‍ ദേവദര്‍ശന്‍ ആര്‍. നായര്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നു. കൂടാതെ, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീനന്ദ് ശര്‍മില്‍, കൊല്ലം ആദിച്ചനല്ലൂര്‍ വി ജെ അഭിഷേക്, കോഴിക്കോട് ചേവായൂര്‍ അഭിനവ് സുനില്‍ പ്രസാദ് എന്നിവരും ഒന്നാം സ്ഥാനത്തെത്തി.