Newsperseconds.com

പാകിസ്ഥാൻ വ്യോമസേനാ പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം; മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകർന്നു

Untitled design (11)

പാകിസ്ഥാനിലെ പഞ്ചാബിലെ മിയാൻവാലി വ്യോമസേനാ പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം. ഇന്ന് രാവിലെ ആറ് തീവ്രവാദികൾ ആക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മൂന്ന് ഭീകരർ മരിക്കുകയും മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകർന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ തെഹ്‌രീകെ ജിഹാദ് (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പാക് സൈന്യം അറിയിച്ചു.

കഴിഞ്ഞയാഴ്ചയും പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഖൈബർ ജില്ലയിലെ തിരഹിൽ നടത്തിയ സൈനിക ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ട് ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Share this Article

Leave a Comment