കാസര്‍കോട് : കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഉപയോഗിച്ചിരുന്ന OPPO A5S ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു
- Related News
- Latest News