Newsperseconds.com

വനിതാനേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമത്തിലുടെ പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ പരാതി

Capture

കൊല്ലം: സാമൂഹിക മാധ്യമത്തിലുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ് ചെയ്തു. വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവിനെതിരെ പരാതി. അപമാനത്തിനിരയായ സി പി ഐ എം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെ പേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് കേസെടുത്തു.

മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.സി പി ഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

Share this Article

Leave a Comment