കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ പരിശോധിക്കുന്നതിനിടയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂര്‍ കൂട്ടുപുഴ ചെക്പോസ്റ്റില്‍ വെച്ചാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥന് കാറിനുള്ളില്‍ പരിശോധന നടത്തുകയായിരുന്നു. പെട്ടെന്ന് ഡ്രൈവര്‍ കാറെടുത്ത് ചീറി പാഞ്ഞു. മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിടുകയും ചെയ്തു.
തൊട്ടടുത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് ഇവര്‍ ഉദ്യോഗസ്ഥനെയും കൊണ്ട് അതിവേഗം കാറോടിച്ച് പോയത്. കാര്‍ ഓടിച്ചിരുന്ന ബേപ്പൂര്‍ സ്വദേശി യാസര്‍ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.