Newsperseconds.com

രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു; ആനിരാജ

Capture

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്നും ആനി രാജ പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പിന്‍മാറിയത് രാഷ്ട്രീയ ധാര്‍മികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടില്‍ വീണ്ടും മത്സരിക്കുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതില്‍ തെറ്റില്ല. മുന്‍കൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു.

Share this Article

Leave a Comment