Newsperseconds.com

മോദി സര്‍ക്കാരിന്റെ മന്ത്രി സഭയിലേക്ക് മൂന്നാം തവണയും രാംദാസ് അത്താവാലെ; ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന ട്രഷറര്‍ ഷരീഫ് ബാബു

Tyu

മൂന്നാം തവണയും അധികാരത്തിലേറുന്ന മോദി സര്‍ക്കാരിന്റെ മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് രാംദാസ് അത്താവാലെക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന ട്രഷറര്‍ ഷരീഫ് ബാബു. 2016 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തില്‍ സഹമന്ത്രിയായ അദ്ദേഹം 2014 മുതല്‍ ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്നുണ്ട്.

മോദി സര്‍ക്കാരില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മന്ത്രിയാകാന്‍ കഴിഞ്ഞത് രാംദാസ് അത്താവലെയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും ഷരീഫ് ബാബു പറഞ്ഞു. ദേശീയ തലത്തില്‍ പാര്‍ട്ടിക്കുള്ള വലിയ അംഗീകാരമായാണ് രാംദാസ് അത്താവാലെയുടെ അംഗീകാരത്തില്‍ ആര്‍പിഐ നേതൃത്വം കാണുന്നതെന്നും ഷരീഫ് ബാബു പറഞ്ഞു. അതോടൊപ്പം ഇന്ത്യയെ കൂടുതല്‍ വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതില്‍ വിജയിക്കാനാവട്ടെ എന്ന് ആംശസിക്കുകയും ചെയ്തു.

Share this Article

Leave a Comment