Newsperseconds.com

ആര്‍പിഐ ദേശീയ പ്രസിഡന്റ് രാംദാസ് അത്താവാലെ വീണ്ടും മോദി മന്ത്രി സഭയിലേക്ക്; അഭിനന്ദനങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത്

Untitled 1

ഇന്ന് വൈകിട്ട് അധികാരത്തിലേറുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ മന്ത്രി സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് രാംദാസ് അത്താവാലെക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത്. ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്നും അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും സുനില്‍ മന്നത്ത് അറിയിച്ചു.

2016 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തില്‍ സഹമന്ത്രിയായ അദ്ദേഹം 2014 മുതല്‍ ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തവണയും കേന്ദ്ര മന്ത്രി സഭയിലേക്ക് രാംദാസ് അത്താവാലെ മന്ത്രിയായെത്തുന്നത് ആര്‍പിഐ പാര്‍ട്ടിക്ക് കരുത്തും അഭിമാനവുമാണെന്നും സുനില്‍ മന്നത്ത് പറഞ്ഞു. കൂടുതല്‍ ഊര്‍ജസ്വലതയോടെ ഇന്ത്യയെ കൂടുതല്‍ പുരോഗതിയിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. അത് കൂടാതെ, ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും സുനില്‍ മന്നത്ത് അറിയിച്ചു.

Share this Article

Leave a Comment