Newsperseconds.com

ആമസോണ്‍ വഴി ലക്ഷങ്ങളുടെ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ്; ഡാമേജ് റിപ്പോര്‍ട്ട് ചെയ്ത് തിരിച്ചു നല്‍കുന്നത് വേറെ ഫോണ്‍; 23 കാരന്‍ പിടിയില്‍

Capture

കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ പേരില്‍ ആമസോണിനെ പറ്റിച്ച യുവാവിനെ പോലീസ് പിടികൂടി. ആമസോണില്‍ നിന്ന് വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി പിന്നാലെ ഫോണ്‍ കേടാണെന്ന് റിപ്പോര്‍ട്ട് ചെയ്യും. തിരിച്ചെടുക്കാന്‍ വരുന്ന ജീവനക്കാര്‍ക്ക് കൈമാറുന്നത് മറ്റൊരു മൊബൈല്‍ ഫോണും. ഇതാണ് യുവാവിന്റെ തട്ടിപ്പ് രീതി. ഇങ്ങനെ പല തവണയാണ് യുവാവ് കബളിപ്പിച്ചത്. തിരുമാറാടി മണ്ണത്തൂര്‍ ഭാഗത്ത് തറെകുടിയില്‍ വീട്ടില്‍ എമില്‍ ജോര്‍ജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.

ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണുകളാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയിരുന്നത്. ഓരോ ഇടപാടുകളില്‍ നിന്നും ഇയാള്‍ക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്. തട്ടിപ്പ് പോലീസ് തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞപ്പോള്‍ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാന്‍ ശ്രമവും നടത്തി. ഇതിടയില്‍ മണ്ണത്തൂര്‍ ഭാഗത്ത് നിന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്.

Share this Article

Leave a Comment