Newsperseconds.com

ഷാഫി പറമ്പില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; പകരക്കാരനായുള്ള ചര്‍ച്ചകള്‍ സജ്ജീവം

Capture

തിരുവനന്തപുരം: വടകരയില്‍ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.

പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജി സമര്‍പ്പിച്ച ശേഷം ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാര്‍ തന്നെ വടകരക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എ ആയി ഇരുന്നതിലും രണ്ടു ടേം പ്രതിപക്ഷ എംഎല്‍എ ആയതിലും ചാരിതാര്‍ത്ഥ്യമുണ്ട്. നിയമസഭ മിസ് ചെയ്യുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

 

Share this Article

Leave a Comment