Newsperseconds.com

കുവൈറ്റ് ദുരന്തം; സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും; ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനം മാറ്റി

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 14 മലയാളികളെ തിരിച്ചറിഞ്ഞു. 49 പേര്‍ മരിച്ചതായും ഇവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്നും സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. അതേസമയം, കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.

അതേ സമയം, കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. ജൂണ്‍ 14 , 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ല.

Share this Article

Leave a Comment