തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. കുവൈറ്റിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ നടത്താനിരുന്ന കലാപരിപാടികള്‍ മാറ്റി വച്ചിരുന്നു. കുവൈറ്റിലെ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി കൊച്ചി വിമനത്താവളത്തിലേക്ക് തിരിച്ചതിനാലാണ് ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങ് ഉച്ചയിലേക്ക് മാറ്റിയത്.
കൊച്ചിയില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. കുവൈറ്റ് അപകടപശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പ്രതിനിധികള്‍ എത്തിയതിനാല്‍ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നാളെ വൈകിട്ടാണ് സമാപനം. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സര്‍ക്കാരിനോട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.